ചായ കിട്ടിയില്ല; മരുമകളെ വെട്ടിക്കൊലപ്പെടുത്തി ഭർതൃമാതാവ്

ചായ കിട്ടിയില്ല; മരുമകളെ വെട്ടിക്കൊലപ്പെടുത്തി ഭർതൃമാതാവ്

മലപ്പുറം: മലപ്പുറം നിലമ്പൂരിലെ കരുളായിയിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. കരുളായി സ്വദേശിനി രജീലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർതൃമാതാവ് ശാന്തയെ നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. രജീലയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. വീടിനുള്ളിൽ വെച്ച് രജീലയെ ശാന്ത വെട്ടുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ രജീലയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ശാന്തയെ കസ്റ്റഡിയിലെടുത്തു.

The post ചായ കിട്ടിയില്ല; മരുമകളെ വെട്ടിക്കൊലപ്പെടുത്തി ഭർതൃമാതാവ് appeared first on Express Kerala.

Spread the love
Scroll to Top