സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്! ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്! ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,590 രൂപയായും പവന് 1,16,720 രൂപയായും താഴ്ന്നു. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 14,635 രൂപയും പവന് 1,17,080 രൂപയുമായിരുന്നു നിരക്ക്. ജനുവരി 29-ലെ റെക്കോർഡ് വിലയായ 1,31,160 രൂപയിൽ നിന്ന് ഏകദേശം 14,000 രൂപയുടെ കുറവാണ് ഇപ്പോൾ ഒരു പവൻ സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,985 രൂപയും 14 കാരറ്റിന് 9,335 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി വിലയിലും മാറ്റം പ്രകടമാണ്. ഒരു ഗ്രാം വെള്ളിക്ക് 270 രൂപയാണ് നിലവിലെ വിപണി വില.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭരണ വിപണിയിൽ പ്രതിഫലിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ വില താഴേക്ക് വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിലും ഈ വിലയിടിവ് തുടരുമോ എന്നാണ് നിക്ഷേപകരും വിപണി നിരീക്ഷകരും ഉറ്റുനോക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്.

The post സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്! ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ appeared first on Express Kerala.

Spread the love
Scroll to Top