സഞ്ജുവിനെ തഴഞ്ഞ് ഐസിസി; ഫെബ്രുവരിയിലെ മികച്ച താരത്തിനുള്ള പട്ടികയിൽ ഇന്ത്യൻ പുരുഷ താരങ്ങളില്ല!

സഞ്ജുവിനെ തഴഞ്ഞ് ഐസിസി; ഫെബ്രുവരിയിലെ മികച്ച താരത്തിനുള്ള പട്ടികയിൽ ഇന്ത്യൻ പുരുഷ താരങ്ങളില്ല!

സിസിയുടെ ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള പട്ടിക പുറത്തുവന്നപ്പോൾ ഇന്ത്യൻ ആരാധകർക്ക് നിരാശ. 2026 ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിക്കുകയും ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത മലയാളി താരം സഞ്ജു സാംസണ് ഐസിസി നോമിനേഷനിൽ ഇടം പിടിക്കാനായില്ല. ലോകകപ്പിൽ വെടിക്കെട്ട് ബാറ്റിംഗുമായി റെക്കോർഡുകൾ തിരുത്തിക്കുറിച്ച പാകിസ്ഥാൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ, ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്സ്, യുഎസ്എയുടെ സർപ്രൈസ് താരം ഷാഡ്ലി വാൻ ഷാൽക്വിക് എന്നിവരാണ് പുരുഷ വിഭാഗത്തിലെ അവസാന മൂന്നിൽ ഇടംപിടിച്ചത്.

വിരാട് കോഹ്‌ലിയുടെ ലോകകപ്പ് റെക്കോർഡുകൾ തകർത്ത പ്രകടനമാണ് പാകിസ്ഥാന്റെ സാഹിബ്സാദ ഫർഹാനെ പട്ടികയിലെ മുൻനിരക്കാരനാക്കിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് 383 റൺസ് അടിച്ചുകൂട്ടിയ ഫർഹാൻ, ഒരു ലോകകപ്പിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ താരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കി. ഇംഗ്ലണ്ടിനെ സെമിഫൈനലിലെത്തിച്ച ഓൾറൗണ്ട് മികവുമായി വിൽ ജാക്സും, ഇന്ത്യയ്ക്കും പാകിസ്ഥാനും എതിരെ വിക്കറ്റുകൾ വാരിക്കൂട്ടി യുഎസ്എയുടെ ഷാഡ്ലി വാൻ ഷാൽക്വിക്കും പട്ടികയിൽ കരുത്തറിയിച്ചു.

Also Read:സഞ്ജു വന്നത് സിക്സറടിക്കാനാണ്, അല്ലാതെ ഓഫ് സ്പിന്നറെ തടയാനല്ല! ഗംഭീറിന് പറയാനുള്ളത്!

അതേസമയം, വനിതകളുടെ വിഭാഗത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി അരുന്ധതി റെഡ്ഡി നോമിനേഷൻ നേടി. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച ബൗളിംഗ് പ്രകടനമാണ് അരുന്ധതിയെ പട്ടികയിൽ എത്തിച്ചത്. ശ്രീലങ്കയുടെ ഹർഷിത സമരവിക്രമ, പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന എന്നിവരാണ് അരുന്ധതിക്കൊപ്പം മാറ്റുരയ്ക്കുന്ന മറ്റ് താരങ്ങൾ. ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ പുരുഷ ടീമിലെ ഒരാൾ പോലും പട്ടികയിൽ ഇല്ലാത്തത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

The post സഞ്ജുവിനെ തഴഞ്ഞ് ഐസിസി; ഫെബ്രുവരിയിലെ മികച്ച താരത്തിനുള്ള പട്ടികയിൽ ഇന്ത്യൻ പുരുഷ താരങ്ങളില്ല! appeared first on Express Kerala.

Spread the love
Scroll to Top