വിപണിയിൽ ആശങ്ക വേണ്ട; ഭക്ഷ്യസുരക്ഷ ഉറപ്പാക്കി യൂണിയൻ കോപ്

വിപണിയിൽ ആശങ്ക വേണ്ട; ഭക്ഷ്യസുരക്ഷ ഉറപ്പാക്കി യൂണിയൻ കോപ്

യുഎഇയിലെ വിപണികളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ യാതൊരു തടസ്സവുമില്ലെന്നും വിതരണ ശൃംഖല സുരക്ഷിതമാണെന്നും യൂണിയൻ കോപ്. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ദീർഘകാലത്തേക്കുള്ള അവശ്യവസ്തുക്കളുടെ വലിയ ശേഖരം നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി ലോക്ക്ഡ് പ്രൈസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. നിശ്ചിത കാലയളവിലേക്ക് ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വില ഉറപ്പാക്കുന്നതിനൊപ്പം ആകർഷകമായ പ്രൊമോഷണൽ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി അറിയിച്ചു. പ്രാദേശിക, കേന്ദ്ര സർക്കാരുകളുമായി സഹകരിച്ച് വിപണിയിലെ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നേരിട്ടും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും തടസ്സമില്ലാതെ സാധനങ്ങൾ വാങ്ങാം. ഇറക്കുമതിയെ മാത്രം ആശ്രയിക്കാതെ പ്രാദേശികമായ ഉൽപ്പാദനത്തെയും വിതരണത്തെയും യൂണിയൻ കോപ് പ്രോത്സാഹിപ്പിക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു.

The post വിപണിയിൽ ആശങ്ക വേണ്ട; ഭക്ഷ്യസുരക്ഷ ഉറപ്പാക്കി യൂണിയൻ കോപ് appeared first on Express Kerala.

Spread the love
Scroll to Top