രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം; സമഗ്ര സംഭാവനകൾക്ക് അംഗീകാരം

രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം; സമഗ്ര സംഭാവനകൾക്ക് അംഗീകാരം

ദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം. ബഹിരാകാശ ഗവേഷണ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കൊച്ചി ആസ്ഥാനമായ വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ഈ ബഹുമതി നൽകുന്നത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഐ.എ.എസ് എന്നിവരടങ്ങിയ നാലംഗ വിദഗ്ധ സമിതിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. മാർച്ച് 24ന് പെരുമ്പാവൂർ പ്രഗതി അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുരസ്കാരം സമ്മാനിക്കും.

The post രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം; സമഗ്ര സംഭാവനകൾക്ക് അംഗീകാരം appeared first on Express Kerala.

Spread the love
Scroll to Top