വരാൻ പോകുന്നത് വിജയപ്പട്ടിക, സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി കൃത്യസമയത്ത് പ്രഖ്യാപനം നടത്തും: ഷാഫി പറമ്പിൽ

വരാൻ പോകുന്നത് വിജയപ്പട്ടിക, സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി കൃത്യസമയത്ത് പ്രഖ്യാപനം നടത്തും: ഷാഫി പറമ്പിൽ

തിരുവനന്തപുരം: യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരാൻ വൈകുന്നത് വിജയസാധ്യതയുള്ള മികച്ച ടീമിനെ തിരഞ്ഞെടുക്കുന്നതിനാലാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. പുറത്തുവരാൻ പോകുന്നത് ജയത്തിലേക്കുള്ള പട്ടികയാണെന്നും, വൈകിയത് എന്തുകൊണ്ടാണെന്ന് പട്ടിക വരുമ്പോൾ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികളെ സംബന്ധിച്ച് മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ തള്ളിയ ഷാഫി, പാർട്ടി കൃത്യസമയത്ത് പ്രഖ്യാപനം നടത്തുമെന്നും കൂട്ടിചേർത്തു.

യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. വരാനിരിക്കുന്ന പട്ടികയിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷം കൊണ്ട് സിപിഐഎം തകർന്നുപോയെന്നും അഴിമതിയിൽ മുങ്ങിയ നേതൃത്വമാണ് അവരുടേതെന്നും സതീശൻ വിമർശിച്ചു. ആന്തൂർ സാജന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ആളെയാണ് സിപിഐഎം സ്ഥാനാർത്ഥിയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

Also Read: എസ്എൻഡിപി ഭാരവാഹികളുടെ അയോഗ്യത; ഹൈക്കോടതി ഇന്ന് അപ്പീൽ പരിഗണിക്കും

സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതില്‍ തിരക്കില്ലെന്നും പട്ടിക ഇന്നലെ ഉണ്ടാകില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷമാകും ആദ്യഘട്ട പ്രഖ്യാപനം. എന്നാൽ, പല മണ്ഡലങ്ങളിലും നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നതാണ് പട്ടിക വൈകാൻ കാരണമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

The post വരാൻ പോകുന്നത് വിജയപ്പട്ടിക, സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി കൃത്യസമയത്ത് പ്രഖ്യാപനം നടത്തും: ഷാഫി പറമ്പിൽ appeared first on Express Kerala.

Spread the love
Scroll to Top