
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്താൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ പ്രധാന ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 250-ഓളം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. ഏകദേശം 2000 ബെഡുകൾ സൗകര്യമുള്ള വലിയ ആശുപത്രി കെട്ടിടത്തിന് നേരെ ഇന്നലെ രാത്രിയിലാണ് ആക്രമണമുണ്ടായത്.
എന്നാൽ, തങ്ങൾ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളെയാണെന്ന് പാകിസ്താൻ പ്രതികരിച്ചു. സാധാരണക്കാരെയോ ആശുപത്രിയെയോ ലക്ഷ്യം വെച്ചിട്ടില്ലെന്നും അഫ്ഗാന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയിദി വ്യക്തമാക്കി. തീവ്രവാദികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കേന്ദ്രങ്ങളെയാണ് തകർത്തതെന്നാണ് പാക് പക്ഷം പറയുന്നത്.
Also Read: യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമപാത അടച്ചു
ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ രംഗത്തെത്തി. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണം ഒരു യുദ്ധക്കുറ്റമാണ്. പുണ്യമാസമായ റമദാനിൽ മനുഷ്യജീവനുകളോട് കാണിക്കുന്ന ഈ ക്രൂരത അങ്ങേയറ്റം വേദനാജനകമാണ്. ഇത് വിദ്വേഷം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ- റാഷിദ് ഖാൻ എക്സിൽ കുറിച്ചു.
The post കാബൂളിൽ പാക് വ്യോമാക്രമണം; ആശുപത്രി തകർന്നു, 400 മരണം appeared first on Express Kerala.




