PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂരിൽ ബി ഗോപാലകൃഷ്ണന് സീറ്റില്ല; സ്ഥാനാർത്ഥി ട്വന്‍റി20യിലെ ഡോ. വര്‍ഗീസ് ജോര്‍ജ്

തൃശൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന് സീറ്റില്ല. ട്വന്‍റി20 ആയിരിക്കും എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുക. ഗോപാലകൃഷ്ണന് വേറെ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് ഉണ്ടാകുമോ എന്നതിലും തീരുമാനം ആയിട്ടില്ല. ഡോ. വര്‍ഗീസ് ജോര്‍ജാണ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ ട്വന്‍റി20 സ്ഥാനാര്‍ത്ഥി. പിഎച്ച്ഡി ബിരുദമുള്ള എഞ്ചിനിയറിംഗ് മേഖലയിലും മാനേജ്‌മെന്‍റ് മേഖലയിലും സ്വദേശത്തും വിദേശത്തും വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഡോ. വര്‍ഗീസ് ജോര്‍ജ്, ട്വന്റി20 പാര്‍ട്ടിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയാണ്.

Spread the love
See also  ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ആവേശ വിരുന്നായി ഓട്ടിസം കുട്ടികൾക്ക് ജേഴ്‌സിയും, ഫുട്‌ബോളും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top