PUDUKAD-NEWS-PUTHUKAD-NEWS

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : മൂന്നാം ദിനത്തിൽ ചാലക്കുടി ചീനിക്കാസ് ജേതാക്കൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൻ്റെ മൂന്നാം ദിനം കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

സിനിമാതാരം ജൂനിയർ ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു.

പ്രശസ്ത ഇന്ത്യൻ ഫുട്ബോളറും മുൻ സന്തോഷ് ട്രോഫി താരവുമായ എ.വി. ജോസഫിനെ ചടങ്ങിൽ ആദരിച്ചു.

ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

മൂന്നാം ദിന മത്സരത്തിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശ്ശേരിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചീനിക്കാസ് ചാലക്കുടി പരാജയപ്പെടുത്തി.

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്.
22നാണ് ഫൈനൽ മത്സരം.

Spread the love
See also  വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top