ഗ്രേസ് മാർക്ക് പരിഷ്കരിച്ചു; പത്രവായനയ്ക്ക് ഗ്രേസ് മാർക്കില്ല?

ഗ്രേസ് മാർക്ക് പരിഷ്കരിച്ചു; പത്രവായനയ്ക്ക് ഗ്രേസ് മാർക്കില്ല?

സ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്കുള്ള ഗ്രേസ് മാർക്ക് പുതുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ശാസ്ത്രമാസികാ മത്സരം ഉൾപ്പെടെയുള്ളവയ്ക്ക് പ്രത്യേക മാർക്ക് നിശ്ചയിച്ചപ്പോൾ, ഏറെ ചർച്ച ചെയ്യപ്പെട്ട പത്രവായനയ്ക്കുള്ള ഗ്രേസ് മാർക്കിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല.

ശാസ്ത്രമാസികാ മത്സരം ശാസ്ത്രോത്സവത്തിൽ നിന്ന് വേർതിരിച്ചതോടെ ഇതിന് പ്രത്യേക ഗ്രേസ് മാർക്ക് നൽകും. വായന മത്സരം, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം എന്നിവയിലെ സംസ്ഥാനതല ജേതാക്കൾക്ക് ഒന്നാം സ്ഥാനം 20 മാർക്ക്, രണ്ടാം സ്ഥാനം 17 മാർക്ക്, മൂന്നാം സ്ഥാനം 14 മാർക്ക് എന്നിങ്ങനെ ഗ്രേസ് മാർക്ക് നിശ്ചയിച്ചിട്ടുണ്ട്. ശാസ്ത്രോത്സവത്തിന്റെ ഭാഗമായിരുന്ന വൊക്കേഷണൽ എക്സ്‌പോയെ കേരള സ്കൂൾ നൈപുണ്യ മേള എന്ന് പുനർനാമകരണം ചെയ്തു. ഇതിലെ 19 തത്സമയ ഇനങ്ങൾക്കാണ് ഗ്രേസ് മാർക്ക് ലഭിക്കുക. എ ഗ്രേഡ് 20, ബി ഗ്രേഡ് 15, സി ഗ്രേഡ് 10 എന്നിങ്ങനെയാണ് മാർക്ക്.

Also Read: കേരളത്തിലെ കോളേജുകളിൽ ഇനി എ.ഐയും ഡേറ്റാ സയൻസും; 520 പുതിയ കോഴ്‌സുകൾക്ക് അനുമതി

പത്രവായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തരവിൽ ഇത് ഉൾപ്പെട്ടിട്ടില്ല. മത്സര രീതികൾ, മാർഗരേഖ എന്നിവ നിശ്ചയിക്കാത്തതാണ് കാരണം. ഇത് നിലവിലുള്ള വായനമത്സരവുമായി സംയോജിപ്പിക്കണോ എന്ന കാര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തീരുമാനമെടുക്കും. അടുത്ത അധ്യയന വർഷത്തോടെ മാത്രമേ ഇതിൽ വ്യക്തത വരൂ.

The post ഗ്രേസ് മാർക്ക് പരിഷ്കരിച്ചു; പത്രവായനയ്ക്ക് ഗ്രേസ് മാർക്കില്ല? appeared first on Express Kerala.

Spread the love
Scroll to Top