
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. ആകെ 95 സീറ്റുകളിലാണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്. ആദ്യഘട്ടത്തിൽ 55 പേരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ഇന്നത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനിക്കുന്നത്.
തളിപ്പറമ്പ് ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 55 പേരുടെ പട്ടികയിൽ 19 സിറ്റിംഗ് എംഎൽഎമാരും 9 വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ പട്ടിക പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
The post സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിൽ; കോൺഗ്രസ് രണ്ടാം പട്ടിക ഇന്ന് appeared first on Express Kerala.




