നിശ്ചലമായി ‘എക്സ്’; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മണിക്കൂറുകളോളം സേവനം തടസ്സപ്പെട്ടു

നിശ്ചലമായി ‘എക്സ്’; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മണിക്കൂറുകളോളം സേവനം തടസ്സപ്പെട്ടു

ലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സാമൂഹിക മാധ്യമമായ എക്സ് ആഗോളതലത്തിൽ നിശ്ചലമായി. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ സേവനങ്ങൾ തടസ്സപ്പെട്ടത്. വെബ് പതിപ്പിലും മൊബൈൽ ആപ്പിലും ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യാനോ പോസ്റ്റുകൾ കാണാനോ സാധിച്ചില്ല.

ഇന്ത്യ, അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ പ്രമുഖ രാജ്യങ്ങളിൽ വലിയ തോതിൽ തകരാർ റിപ്പോർട്ട് ചെയ്തു. ഡൗൺ ഡിറ്റക്ടറിൽ പതിനായിരക്കണക്കിന് പരാതികളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിയത്. ഇന്ത്യയിൽ നിന്ന് 4700 പേരാണ് പ്രശ്‌നം റിപ്പോർട്ട് ചെയ്തത്. യുകെയിൽ നിന്ന് 4,359 പേരും അമേരിക്കയിൽ നിന്ന് 27,000 റിപ്പോർട്ടുകളാണുണ്ടായത്.

രാത്രി എട്ട് മണിയോടെ ആരംഭിച്ച സാങ്കേതിക തടസ്സം ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. പേജ് റിഫ്രഷ് ചെയ്യാൻ ശ്രമിക്കുമ്പോൾ “Something went wrong, try again” എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിഞ്ഞത്. പലർക്കും ടൈംലൈനിലെ പുതിയ പോസ്റ്റുകൾ ലോഡ് ചെയ്യാൻ സാധിച്ചില്ല. രാത്രി 9:30-ഓടെ പലയിടങ്ങളിലും സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും, തകരാറിന്റെ കൃത്യമായ കാരണം വ്യക്തമല്ല. ഇലോൺ മസ്‌കോ എക്സ് അധികൃതരോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

The post നിശ്ചലമായി ‘എക്സ്’; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മണിക്കൂറുകളോളം സേവനം തടസ്സപ്പെട്ടു appeared first on Express Kerala.

Spread the love
Scroll to Top