
ഇന്ത്യൻ വാഹന വിപണി ഏറെ കാത്തിരിക്കുന്ന 2026 സ്‌കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 21-ന് പുറത്തിറങ്ങും. ബുക്കിംഗ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. രൂപഭാവങ്ങളിലും ഫീച്ചറുകളിലും കാതലായ മാറ്റങ്ങളുമായാണ് പുതിയ കുഷാഖ് എത്തുന്നത്.
പുതിയ ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ബമ്പറുകൾ, 16-17 ഇഞ്ച് അലോയ് വീലുകൾ. പിന്നിൽ പ്രകാശിക്കുന്ന ‘SKODA’ ലെറ്ററിംഗും എൽഇഡി ലൈറ്റ് ബാറും നൽകിയിരിക്കുന്നു. പഴയ മോഡലിനേക്കാൾ 106 ലിറ്റർ അധികം സംഭരണശേഷി. ഇപ്പോൾ മൊത്തം 491 ലിറ്റർ ബൂട്ട് സ്പേസ് ലഭ്യമാണ്. യാത്രക്കാർക്ക് പ്രീമിയം അനുഭവം നൽകുന്നതിനായി ഒട്ടനവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻസീറ്റുകളിൽ മസാജ് ഫംഗ്ഷൻ.
10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ. പനോരമിക് സൺറൂഫ്, ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, 6-സ്പീക്കർ സൗണ്ട് സിസ്റ്റം. പ്രസ്റ്റീജ് ട്രിമ്മിന് ബീജ്-ബ്ലാക്ക് തീമും മോണ്ടെ കാർലോ വേരിയന്റിന് ക്രിംസൺ റെഡ് തീമും ലഭിക്കും.
Also Read: മാരുതിക്ക് കുതിപ്പ്, ടാറ്റയ്ക്ക് മുന്നേറ്റം; വാഹന വിപണിയിലെ പുതിയ കണക്കുകൾ പുറത്ത്
രണ്ട് കരുത്തുറ്റ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. 1.0 ലിറ്റർ ടർബോ-പെട്രോൾ (115 BHP)6-സ്പീഡ് മാനുവൽ അല്ലെങ്കിൽ പുതിയ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ്. 1.5 ലിറ്റർ ടർബോ-പെട്രോൾ (150 BHP) 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് (DSG) ഓട്ടോമാറ്റിക്. ഈ വേരിയന്റിൽ സുരക്ഷയ്ക്കായി പിൻ ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. നാല് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി ലഭിക്കും (ഇത് 6 വർഷം വരെ നീട്ടാം). കൂടാതെ 4 വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസും (RSA) കമ്പനി വാഗ്ദാനം ചെയ്യുന്നു.
The post വിപണി പിടിക്കാൻ പുതിയ സ്‌കോഡ കുഷാഖ്; പനോരമിക് സൺറൂഫും മസാജ് സീറ്റുകളുമായി വൻ മാറ്റങ്ങൾ! appeared first on Express Kerala.




