
താമരശ്ശേരി കൈതപ്പൊയിലിലെ വാടക ക്വാർട്ടേഴ്സിൽ നിന്ന് ഒരു കിലോയിലധികം കഞ്ചാവുമായി അസം സ്വദേശി നാസിറുദ്ദീനെ (25) ഡാൻസാഫ് സംഘവും താമരശ്ശേരി പൊലീസും ചേർന്ന് പിടികൂടി. അസമിൽ നിന്ന് കിലോയ്ക്ക് പതിനായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ എത്തിച്ച് അൻപതിനായിരം രൂപയ്ക്കാണ് ഇയാൾ ചില്ലറ വിൽപന നടത്തിയിരുന്നത്. നാല് ദിവസം മുൻപ് നാട്ടിൽ നിന്നെത്തിയ ഇയാളുടെ താമസസ്ഥലത്തെ റാക്കിന് മുകളിൽ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപനയ്ക്കായി തയ്യാറാക്കിയ നിരവധി ചെറിയ കവറുകളും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കോഴിക്കോട് റൂറൽ എസ്.പി ഫറാഷ് ടി. ഐ.പി.എസ്, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ടി. ഉത്തംദാസ്, താമരശ്ശേരി ഡി.വൈ.എസ്.പി കെ. വിനോദ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. അസമിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് പാലക്കാട്, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾ വിൽപന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഡാൻസാഫ് എസ്.ഐ രാജീവ് ബാബു, താമരശ്ശേരി എസ്.ഐ ഗൗതംഹരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The post താമരശ്ശേരിയിൽ ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ; ചില്ലറ വിൽപന ലക്ഷ്യമിട്ടതെന്ന് പൊലീസ് appeared first on Express Kerala.




