നിഖില വിമൽ കേന്ദ്രകഥാപാത്രമാകുന്ന ‘പെണ്ണ് കേസ്’ ജനുവരി 16-ന് തിയേറ്ററുകളിലേക്ക്; അണിയറയിൽ വൻ താരനിര!

നിഖില വിമൽ കേന്ദ്രകഥാപാത്രമാകുന്ന ‘പെണ്ണ് കേസ്’ ജനുവരി 16-ന് തിയേറ്ററുകളിലേക്ക്; അണിയറയിൽ വൻ താരനിര!

മലയാളികളുടെ പ്രിയതാരം നിഖില വിമലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസ്’ ജനുവരി 16-ന് പ്രദർശനത്തിനെത്തുന്നു. ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Also Read: ഓസ്‌കാറിൽ ഇടം നേടി ‘ഹോംബൗണ്ട്’

ഇ ഫോർ എക്സ്പെരിമെന്‍റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രശ്മി രാധാകൃഷ്ണനും സംവിധായകൻ ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഷിനോസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദാണ്. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, മേക്കപ്പ് ബിബിൻ തേജ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ എന്നിവരുൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ നിരവധി സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിനായി അണിനിരക്കുന്നു. ലിജു പ്രഭാകർ കളറിസ്റ്റായും എം ആർ രാജാകൃഷ്ണൻ സൗണ്ട് മിക്സിംഗും നിർവ്വഹിക്കുന്നു. ജനുവരിയിലെ റിലീസുകളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പെണ്ണ് കേസ്’.
The post നിഖില വിമൽ കേന്ദ്രകഥാപാത്രമാകുന്ന ‘പെണ്ണ് കേസ്’ ജനുവരി 16-ന് തിയേറ്ററുകളിലേക്ക്; അണിയറയിൽ വൻ താരനിര! appeared first on Express Kerala.

Spread the love
See also  എൽപിജി പ്രതിസന്ധി; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം, ഉൽപ്പാദനം 25% വർധിപ്പിക്കും

New Report

Close