PUDUKAD-NEWS-PUTHUKAD-NEWS

ഭരണി മഹോത്സവത്തിനിടെ കോമരത്തെ പോലീസ് ചവിട്ടുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്

കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവത്തിനിടെ കോമരത്തെ പോലീസ് ചവിട്ടിവീഴ്ത്തുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്.
അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചതിനും, സിനിമാറ്റിക് രംഗമാണ് എന്ന് അറിഞ്ഞിട്ടും അത് മറച്ച് വെച്ച് എസ്.ഐ റാങ്കിലുള്ള പോലീസ് വേഷം ധരിച്ച വ്യക്തിയും കോമരവും തമ്മില്‍ സംഘര്‍ഷം നടക്കുന്നു എന്ന തരത്തില്‍ റീല്‍സ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് സാമൂഹിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്..
അശ്വതി കാവുതീണ്ടല്‍ ദിവസം തിരക്കിനിടയില്‍ ചിത്രീകരിച്ച ഡോക്യുമെന്ററി ദൃശ്യങ്ങളാണ് ഭക്തനെ പോലീസ് മര്‍ദിക്കുന്നു എന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതെന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ പറഞ്ഞു.

Spread the love
See also  ദേവമാതാ ബസ്സിന്റെ ഒരു ദിവസത്തെ കളക്ഷൻ ചികിത്സാ സഹായനിധിയിലേക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top