PUDUKAD-NEWS-PUTHUKAD-NEWS

ദേവമാതാ ബസ്സിന്റെ ഒരു ദിവസത്തെ കളക്ഷൻ ചികിത്സാ സഹായനിധിയിലേക്ക്

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് ഒന്നാം വാർഡിലെ വി.എ. ഷെറീന ചികിത്സാ സഹായനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി കാറളം കുരുതുകുളങ്ങര ആൻ്റോയുടെ ഉടമസ്ഥതയിലുള്ള ദേവമാതാ ബസിൻ്റെ ഒരു ദിവസത്തെ കളക്ഷൻ നൽകുന്ന ചടങ്ങിൻ്റെ ഫ്ലാഗ് ഓഫ് അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ് മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസീന സജയൻ, ചികിത്സാ സഹായനിധി കൺവീനർ കെ.ബി. ഷമീർ, പഞ്ചായത്ത് മെമ്പർമാരായ അനീഷ് ശശിധരൻ, പ്രീത ടീച്ചർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശ്രീകുമാർ, എൻ.കെ. ഉദയപ്രകാശ്, ബാസ്റ്റിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

Spread the love
See also  ബി.എ. സംസ്കൃതത്തിൽ ഒന്നാം റാങ്ക് നേടിയ കൃഷ്ണേന്ദു ജയകൃഷ്ണനെ ആദരിച്ച് യൂത്ത് കോൺഗ്രസ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top