PUDUKAD-NEWS-PUTHUKAD-NEWS

ദേശീയപാതയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു

കൊടകര:ദേശീയപാതയിൽ വൈക്കോൽ കയറ്റിവന്ന മിനിലോറിക്ക് തീപിടിച്ചു. കനകമല -മേച്ചിറ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് തിങ്കൾ വൈകിട്ട് 5.45ഓടെയായിരുന്നു അപകടം.വൈക്കോലിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഡ്രൈവറെ വിവരം അറിയിച്ചു. തുടർന്ന് ഡ്രൈവർ വാഹനം റോഡരികിൽ നിർത്തി പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീയണച്ചു.

Spread the love
See also  ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തെരുവു നായ ശല്യം; പ്രതിഷേധവുമായി എൽഡിഎഫ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top