PUDUKAD-NEWS-PUTHUKAD-NEWS

കോമരത്തെ പോലീസ് ചവിട്ടുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്

കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവത്തിനിടെ  കോമരത്തെ പോലീസ് ചവിട്ടിവീഴ്ത്തുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്.

അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചതിനും, സിനിമാറ്റിക് രംഗമാണ് എന്ന് അറിഞ്ഞിട്ടും അത് മറച്ച് വെച്ച് എസ്.ഐ റാങ്കിലുള്ള പോലീസ് വേഷം ധരിച്ച വ്യക്തിയും കോമരവും തമ്മില്‍ സംഘര്‍ഷം നടക്കുന്നു എന്ന തരത്തില്‍ റീല്‍സ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് സാമൂഹിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്..

അശ്വതി കാവുതീണ്ടല്‍ ദിവസം തിരക്കിനിടയില്‍ ചിത്രീകരിച്ച ഡോക്യുമെന്ററി ദൃശ്യങ്ങളാണ് ഭക്തനെ പോലീസ് മര്‍ദിക്കുന്നു എന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതെന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ പറഞ്ഞു.

സംഭവത്തില്‍ സംവിധായകന്‍ എറണാകുളം പച്ചാളം സ്വദേശി സജിന്‍ ബാബുവിനെ പ്രതിയാക്കിയാണ് കൊടുങ്ങല്ലൂര്‍ പൊലീസ്  കേസെടുത്തിരിക്കുന്നത്. ചിത്രീകരണത്തിന് സജിന്‍ ബാബു അനുമതി തേടിയിരുന്നെങ്കിലും, കോടതി ഉത്തരവ് നിലവിലുള്ളതിനാല്‍ ദേവസ്വം അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ചാണ് ചിത്രീകരണം നടത്തിയത്. ഉറഞ്ഞുതുള്ളി വരുന്ന കോമരം പൊലീസുകാരനെ സമീപിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ ചവിട്ടിവീഴ്ത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെയും ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Spread the love
See also  48 ടീമുകള്‍, 104 മത്സരങ്ങള്‍, ഒറ്റ സ്വപ്നം; ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top