
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ ഇന്നും ജാഗ്രതാ നിർദ്ദേശം. കഠിനമായ ചൂട് കണക്കിലെടുത്ത് പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ ലഭിക്കേണ്ടതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്താൻ സാധ്യത. ഇവിടെ താപനില 38°C വരെ ഉയർന്നേക്കാം. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36°C വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്.
Also Read:രാഹുൽ ഗാന്ധിക്ക് പ്രാദേശിക നേതാവിൻ്റെ ധാരണ പോലുമില്ല; കോൺഗ്രസ് ബിജെപിയുടെ ബി ടീമെന്ന് മുഖ്യമന്ത്രി
ഉയർന്ന താപനിലയ്ക്കൊപ്പം വായുവിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നത് കാരണം മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെയിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
The post കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശം! appeared first on Express Kerala.



