
കേന്ദ്ര പോർട്ട്, ഷിപ്പിങ് ആൻഡ് വാട്ടർവേയ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (IMU) വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ, നവി മുംബൈ, വിശാഖപട്ടണം ക്യാമ്പസുകളിലായി 2026-27 വർഷത്തെ പ്രവേശനത്തിനാണ് ഇപ്പോൾ അവസരമൊരുങ്ങിയിരിക്കുന്നത്.
മിക്ക കോഴ്സുകളിലേക്കുമുള്ള പ്രവേശനം കമ്പ്യൂട്ടർ അധിഷ്ഠിത പൊതു പ്രവേശന പരീക്ഷയായ IMU-CET വഴിയാണ് നടക്കുന്നത്. ബി.ടെക് മറൈൻ എൻജിനിയറിങ്, ബി.എസ്‌സി നോട്ടിക്കൽ സയൻസ് തുടങ്ങിയ പ്രമുഖ കോഴ്സുകൾക്ക് പുറമെ എം.ബി.എ, എം.ടെക് പ്രോഗ്രാമുകളും സർവകലാശാല വാഗ്ദാനം ചെയ്യുന്നു.
Also Read: എംപി ബോർഡ് 5, 8 ക്ലാസ് ഫലം പ്രഖ്യാപിച്ചു!
പ്രധാന തീയതികൾ
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഏപ്രിൽ 24 (ബി.ബി.എ ഒഴികെ).
ബി.ബി.എ അപേക്ഷാ കാലാവധി: 2026 ജൂൺ 17 വരെ.
പ്രവേശന പരീക്ഷ (CET): 2026 മെയ് 24 (രാവിലെ 11 മുതൽ 2 വരെ).
യോഗ്യത
ബി.ടെക്, ബി.എസ്‌സി കോഴ്സുകൾക്ക് പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക് നിർബന്ധമാണ്. ബി.ബി.എ പ്രോഗ്രാമുകൾക്ക് പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എല്ലാ വിഭാഗം അപേക്ഷകർക്കും പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ബി.ടെക് മറൈൻ എൻജിനിയറിങ് പ്രവേശനം ആഗ്രഹിക്കുന്നവരും ഐ.എം.യു സി.ഇ.ടി പരീക്ഷ എഴുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.imu.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
The post IMU- CET 2026; മറൈൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Express Kerala.



