
ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ് (JNVST) 9, 11 ക്ലാസുകളിലേക്കുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് നടത്തിയ ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റിന്റെ (JNVST 2026) ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഫെബ്രുവരി 7-ന് നടന്ന പരീക്ഷയുടെ ഫലം മാർച്ച് അവസാനത്തോടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫലം പരിശോധിക്കുന്ന വിധം
വിദ്യാർത്ഥികൾക്ക് തങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വെബ്സൈറ്റിൽ നിന്ന് ഫലം ഡൗൺലോഡ് ചെയ്യാം. മെറിറ്റ് ലിസ്റ്റ് പി.ഡി.എഫ് (PDF) രൂപത്തിലും വെബ്സൈറ്റിൽ ലഭ്യമാകും. സ്കോർകാർഡിൽ വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, ലഭിച്ച മാർക്ക്, റാങ്ക്, സെലക്ഷൻ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും.
Also Read: NIOS 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; തിയറി പരീക്ഷകൾ ഏപ്രിൽ 10 മുതൽ
പ്രവേശന നടപടികൾ
ഫലം വന്നാലുടൻ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അതത് വിദ്യാലയങ്ങളിൽ പ്രവേശന നടപടികൾ ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ടവർ ഡോക്യുമെന്റ് വെരിഫിക്കേഷനായി നേരിട്ട് റിപ്പോർട്ട് ചെയ്യണം.
ജനന സർട്ടിഫിക്കറ്റ്, താമസ രേഖ, നിലവിൽ പഠിക്കുന്ന സ്കൂളിലെ രേഖകൾ (TC, Mark list), കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) രേഖകളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടാവുകയോ കൃത്യസമയത്ത് ഹാജരാക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ പ്രവേശനം റദ്ദാക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ഫലം വരുന്നതിന് മുൻപേ ആവശ്യമായ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി വെക്കാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കണം.
ഫലം ഡൗൺലോഡ് ചെയ്യാൻ
navodaya.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
ഹോംപേജിലെ ‘JNVST Class 9/11 Result 2026’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റോൾ നമ്പറും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്യുക.
ഫലം സ്ക്രീനിൽ തെളിയും; ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
The post JNVST 2026; 9, 11 ക്ലാസ് ഫലങ്ങൾ മാർച്ചിൽ പുറത്തുവന്നേക്കും, ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ appeared first on Express Kerala.



