ബിരിയാണിയേക്കാൾ വേഗത്തിൽ, ഫ്രൈഡ് റൈസിനേക്കാൾ രുചിയിൽ; സിംപിൾ ചെമ്മീൻ റൈസ് റെഡി

ബിരിയാണിയേക്കാൾ വേഗത്തിൽ, ഫ്രൈഡ് റൈസിനേക്കാൾ രുചിയിൽ; സിംപിൾ ചെമ്മീൻ റൈസ് റെഡി

ടുക്കളയിൽ മണിക്കൂറുകൾ ചിലവഴിക്കാൻ മടിയുള്ള ദിവസങ്ങളിൽ വീട്ടമ്മമാരെയും ബാച്ചിലഴ്സിനെയും ഒരുപോലെ സഹായിക്കുന്ന ഒരു ‘സിംപിൾ ട്രിക്ക്’ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കറികൾ വെവ്വേറെ തയ്യാറാക്കി സമയം കളയാതെ, വേവിച്ച ചോറും അല്പം ചെമ്മീനുമുണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഫ്രൈഡ് റൈസ് റെസിപ്പിയാണിത്.

രുചിയിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഈ വിഭവം സാധാരണ ചോറ് കൊണ്ടോ അല്ലെങ്കിൽ ബിരിയാണി അരി (ബസുമതി) ഉപയോഗിച്ചോ തയ്യാറാക്കാം.

ചേരുവകൾ

വൃത്തിയാക്കിയ ചെമ്മീൻ, മുട്ട 2 എണ്ണം, കോൺസ്റ്റാർച്ച്, ഉപ്പ്, മുളകുപൊടി, കുരുമുളകുപൊടി, വെളുത്തുള്ളി, വേവിച്ച ചോറ്, ആവശ്യമെങ്കിൽ സോയ സോസ്.

Also Read: പ്രകൃതിയിലെ വിസ്മയമായി ഓന്തുകൾ; നിറംമാറ്റത്തിന് പിന്നിലെ ശാസ്ത്രം

തയ്യാറാക്കുന്ന വിധം

ആദ്യം കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് അല്പം കോൺസ്റ്റാർച്ച്, കുരുമുളകുപൊടി, ഉപ്പ്, ഒരു മുട്ടയുടെ വെള്ള എന്നിവ ചേർത്ത് 15 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം പാനിൽ എണ്ണ ചൂടാക്കി ഈ ചെമ്മീൻ വറുത്തെടുക്കാം.

മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി രണ്ട് മുട്ടയും നേരത്തെ മാറ്റിവച്ച മുട്ടയുടെ മഞ്ഞയും ചേർത്ത് ചിക്കിയെടുക്കുക. ഇതിലേക്ക് വറുത്ത ചെമ്മീനും, വെളുത്തുള്ളി ചതച്ചതും ആവശ്യത്തിന് എരിവിനുള്ള പൊടികളും ചേർത്ത് നന്നായി ഇളക്കണം. അവസാനമായി വേവിച്ചു വെച്ചിരിക്കുന്ന ചോറും അല്പം സോയ സോസും ചേർത്ത് യോജിപ്പിച്ചാൽ സംഗതി റെഡി.

ചൂടോടെ കഴിക്കാൻ ഉത്തമമായ ഈ റെസിപ്പി, കുറഞ്ഞ സമയം കൊണ്ട് മികച്ചൊരു വിഭവം ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാണ്.

The post ബിരിയാണിയേക്കാൾ വേഗത്തിൽ, ഫ്രൈഡ് റൈസിനേക്കാൾ രുചിയിൽ; സിംപിൾ ചെമ്മീൻ റൈസ് റെഡി appeared first on Express Kerala.

Spread the love
See also  ഓരോരുത്തർക്കും ഓരോ ശൈലി; മുഖ്യമന്ത്രിയുടെ വിവാദ പ്രയോഗങ്ങളിൽ പ്രതികരിച്ച് എം.എ. ബേബി