ഗോൾവാൾക്കറെ വണങ്ങിയത് ഏത് ഡീൽ? വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

ഗോൾവാൾക്കറെ വണങ്ങിയത് ഏത് ഡീൽ? വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി-സിപിഐഎം അവിശുദ്ധ കൂട്ടുകെട്ട് ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആർഎസ്എസ് ബന്ധം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്തി വണങ്ങിയത് ഏത് ‘ഡീലിന്റെ’ ഭാഗമായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.

2006-ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തതിനെക്കുറിച്ച് ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു ചടങ്ങിനെക്കുറിച്ച് പറഞ്ഞ് വി ഡി സതീശൻ രക്ഷപ്പെടുകയാണ്. മതനിരപേക്ഷ കേരളത്തിന് ഇതിൽ വ്യക്തമായ മറുപടി അറിയാൻ അവകാശമുണ്ട്. 2001-ലെയും 2006-ലെയും തിരഞ്ഞെടുപ്പുകളിൽ വി.ഡി. സതീശൻ ആർഎസ്എസ് പിന്തുണ തേടിയെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ആരോപണത്തിലും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനായിരുന്നോ അന്നത്തെ ഗോൾവാൾക്കർ പൂജ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2006-ൽ പറവൂരിലുണ്ടായ ഡീൽ എന്താണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

The post ഗോൾവാൾക്കറെ വണങ്ങിയത് ഏത് ഡീൽ? വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.

Spread the love
See also  7,000mAh ബാറ്ററിയും ‘സെൽഫി മിററുമായി’ റിയൽമി 16 5G വരുന്നു! ഏപ്രിൽ ആദ്യവാരം ലോഞ്ച് ചെയ്തേക്കും?