ഹെൽമറ്റ് ഇല്ലാത്ത യാത്ര! ഒരാഴ്ചക്കിടെ 2.7 കോടി രൂപ പിഴ ഈടാക്കി കേരള പോലീസ്

ഹെൽമറ്റ് ഇല്ലാത്ത യാത്ര! ഒരാഴ്ചക്കിടെ 2.7 കോടി രൂപ പിഴ ഈടാക്കി കേരള പോലീസ്

സംസ്ഥാനത്ത് ഇരുചക്ര വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസ് നടത്തിയ ‘ഹെൽമെറ്റ് ഓൺ – സേഫ് റൈഡ്’ സ്പെഷ്യൽ ഡ്രൈവിൽ വൻ പിഴ ഈടാക്കി. മാർച്ച് 18 മുതൽ 24 വരെ നീണ്ടുനിന്ന പരിശോധനയിൽ 1,13,011 വാഹനങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമറ്റ് ധരിക്കാത്ത 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിലൂടെ ആകെ 2,70,51,150 രൂപയാണ് പിഴയായി ഈടാക്കിയത്. റോഡപകടങ്ങൾ കുറയ്ക്കാനും ഹെൽമറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനുമായി ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന.

വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരിലേറെയും ഹെൽമറ്റ് ധരിക്കാത്തവരാണെന്ന കണ്ടെത്തലിനെത്തുടർന്ന് വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരാനാണ് അധികൃതരുടെ തീരുമാനം. ഹൈവേ പട്രോളിംഗ് സംഘങ്ങൾ നിരന്തരമായ നിരീക്ഷണം നടത്തുമെന്നും ആവർത്തിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. പൊതുജനങ്ങൾക്ക് ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 974700 1099 എന്ന ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പറിലൂടെ അധികൃതരെ വിവരം അറിയിക്കാവുന്നതാണ്.

The post ഹെൽമറ്റ് ഇല്ലാത്ത യാത്ര! ഒരാഴ്ചക്കിടെ 2.7 കോടി രൂപ പിഴ ഈടാക്കി കേരള പോലീസ് appeared first on Express Kerala.

Spread the love
See also  കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശം!