കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട രാജുവിനെ ജയിലിലാക്കി.

ആളൂർ : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കല്ലേറ്റുംകര വില്ലേജ് വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടിൽ രാജു (46) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടി കൂടിയത്.
12.07.2025 തിയ്യതി മുതൽ ഒരു വർഷ കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് 25.03.2026 തീയതി ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വടക്കുമുറി എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
രാജു ആളൂർ കൊടകര പോലീസ് പരിധിയികളിലായി ഒരു വധശ്രമ കേസിലും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസ്സുകളിലും നാല് അടിപിടി കേസുകളിലും അടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹരികുട്ടൻ കെ വി, എസ് ഐ മനു പി ചെറിയാൻ, ജി എസ് ഐ ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സമീഷ്, സിപിഒമാരായ സിവിൽ പോലീസ് ഓഫീസർമാരായ സനില, രാജശേഖർ, ഹരികൃഷ്ണൻ, വിനീഷ് , ഡ്രൈവർ സിപിഒ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

Leave a Comment

Your email address will not be published. Required fields are marked *