
അമേരിക്കയുമായുള്ള സാധ്യമായ കരയുദ്ധം മുൻകൂട്ടി കണ്ട് പത്തുലക്ഷത്തിലധികം സൈനികരെ സജ്ജമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഇറാൻ. രാജ്യത്തുടനീളമുള്ള സൈനിക റിക്രൂട്ട്‌മെന്റ് സെന്ററുകളിലേക്ക് യുവാക്കളുടെ വൻ ഒഴുക്കാണ് അനുഭവപ്പെടുന്നതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ, ബാസിജ് മിലിഷ്യ, ഇറാനിയൻ കരസേന എന്നിവയുടെ കീഴിലുള്ള കേന്ദ്രങ്ങൾ യുവാക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
യുവാക്കളെ വലിയ തോതിൽ സംഘടിപ്പിച്ചതായും അവർ ഏതു നിമിഷവും യുദ്ധത്തിന് ഇറങ്ങാൻ സജ്ജരാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈന്യത്തിന് ‘ചരിത്രപരമായ നരകം’ സൃഷ്ടിക്കുമെന്ന ആവേശത്തിലാണ് വോളന്റിയർമാർ എത്തുന്നതെന്ന് വാർത്താ ഏജൻസി അവകാശപ്പെടുന്നു. അമേരിക്കൻ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഇറാൻ ജനത ഒന്നടങ്കം തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read:ആണവ ദുരന്തം പടിക്കൽ; ബുഷെഹർ നിലയത്തിന് നേരെയുള്ള ആക്രമണത്തിൽ മുന്നറിയിപ്പുമായി ഐഎഇഎ
മേഖലയിൽ സംഘർഷം പാരമ്യത്തിലെത്തി നിൽക്കെ ഇറാന്റെ ഈ സൈനിക സമാഹരണം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാൻ തങ്ങളുടെ സൈനിക ശേഷി പരമാവധി വർദ്ധിപ്പിക്കുന്നത്. ഈ നീക്കം ഒരു വലിയ യുദ്ധത്തിലേക്ക് വഴിമാറുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post അമേരിക്കയുമായുള്ള യുദ്ധത്തിന് ഇറാൻ സജ്ജം; പത്തുലക്ഷം സൈനികരെ റിക്രൂട്ട് ചെയ്യുന്നു appeared first on Express Kerala.



