പണിക്കേഴ്സ് ഹാളിൽ നടന്ന കൺവെൻഷൻ ട്വന്റി/ട്വന്റി ചെയർമാൻ സാബു ജേക്കബ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് ഇ ആർ ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രഭാരി അഡ്വ :എം.എ.വിനോദ് ആമുഖപ്രഭാഷണം നടത്തി. ബിജെപി സൗത്ത് ജില്ലാ അദ്ധ്യക്ഷൻ എ ആർ ശ്രീകുമാർ, ബിഡിജെഎസ് സൗത്ത് ജില്ലാ പ്രസിഡൻ്റ് പി കെ രവീന്ദ്രൻ, ദിനിൽ മാധവ്, കെ ആർ വിദ്യാസാഗർ,ജാൻസൺ, പ്രശാന്ത് ലാൽ, രശ്മി ബാബു, രവ്യ നിധിൻ തുടങ്ങിയവർ പങ്കെടുത്തു.


