PUDUKAD-NEWS-PUTHUKAD-NEWS

ദേശീയപാതയിൽ കാറിൽ ട്രാക്ടർ ഇടിച്ച് അപകടം

കയ്പമംഗലം: പനമ്പിക്കുന്നിൽ കാറിൽ എൻഎച്ച് നിർമ്മാണക്കമ്പനിയുടെ ട്രാക്ടർ ഇടിച്ച് അപകടം. കാർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്. ആലപ്പുഴ ഹരിപ്പാട് സ്വദേശി തുളസി ഭവനിൽ ജിത്തിന്റെ ഭാര്യ അർച്ചന (34) ക്കാണ് പരുക്കേറ്റത്, ഇവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 5 മണിയോടെ ആയിരുന്നു അപകടം. പനമ്പിക്കുന്നിൽ ദേശീപാതതയുടെ കിഴക്ക് ഭാഗത്തെ സർവീസ് റോഡിൽ നിന്നും റോഡ് ക്രോസ് ചെയ്ത് പടിഞ്ഞാറ് ഭാഗത്തേക്ക് വന്ന ട്രാക്ടറാണ് കാറിലിടിച്ചതെന്ന് പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.

Spread the love
See also  കാൽനടയാത്രികർക്കടകം അപകട കെണിയായി റോഡരികിൽ തള്ളിയ വൈദ്യുതി തൂണുകൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top