താമരശ്ശേരിയിൽ മരുമകളുടെ ക്രൂരത; അമ്മായിഅമ്മയെ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു

താമരശ്ശേരിയിൽ മരുമകളുടെ ക്രൂരത; അമ്മായിഅമ്മയെ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ കുടുംബവഴക്കിനെത്തുടർന്ന് അമ്മായിഅമ്മയെ മരുമകൾ ക്രൂരമായി മർദിച്ചു. കട്ടിപ്പാറ സ്വദേശിനിയായ മാധവിക്കാണ് മരുമകളുടെ മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്; വാക്കുതർക്കത്തിനിടെ മരുമകൾ ഫോൺ ഉപയോഗിച്ച് മാധവിയുടെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ മാധവിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന സൂചന.

The post താമരശ്ശേരിയിൽ മരുമകളുടെ ക്രൂരത; അമ്മായിഅമ്മയെ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു appeared first on Express Kerala.

Spread the love
See also  പലിശ കുറയാൻ 2027 വരെ കാത്തിരിക്കണം; പശ്ചിമേഷ്യൻ യുദ്ധവും എണ്ണവിലയും ആർബിഐക്ക് ആശങ്ക