ചന്ദ്രന്റെ കാന്തിക രഹസ്യം പുറത്ത്; നിഗൂഢതകൾക്ക് ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞർ

ചന്ദ്രന്റെ കാന്തിക രഹസ്യം പുറത്ത്; നിഗൂഢതകൾക്ക് ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞർ

ന്ദ്രന്റെ കാന്തികക്ഷേത്രത്തെക്കുറിച്ച് ദശാബ്ദങ്ങളായി നിലനിന്നിരുന്ന ശാസ്ത്രീയ നിഗൂഢതയ്ക്ക് ഒടുവിൽ പരിഹാരമായി. അപ്പോളോ ദൗത്യങ്ങൾ ശേഖരിച്ച പാറക്കല്ലുകളിൽ ഭൂമിയേക്കാൾ ശക്തമായ കാന്തിക സാന്നിധ്യം കണ്ടെത്തിയത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ചന്ദ്രനെപ്പോലെ ചെറിയൊരു ആകാശഗോളത്തിന് ഇത്രയും വലിയ അളവിൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ എങ്ങനെ കഴിയുന്നു എന്നതായിരുന്നു ഗവേഷകരെ കുഴപ്പിച്ചിരുന്ന പ്രധാന ചോദ്യം.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ക്ലെയർ നിക്കോളും സംഘവും നടത്തിയ പഠനമനുസരിച്ച്, ചന്ദ്രനിലെ പാറകളിലെ ഉയർന്ന ടൈറ്റാനിയം സാന്നിധ്യമാണ് ഈ ശക്തമായ കാന്തികക്ഷേത്രത്തിന് കാരണം. ചന്ദ്രന്റെ ഉള്ളിൽ ആഴത്തിൽ ടൈറ്റാനിയം അടങ്ങിയ വസ്തുക്കൾ ഉരുകി ദ്രാവകാവസ്ഥയിലായതാണ് ഇത്രയും ശക്തമായ കാന്തിക ബലം സൃഷ്ടിച്ചത്. അപ്പോളോ ദൗത്രിക യാത്രക്കാർ ഇറങ്ങിയ സമതല പ്രദേശങ്ങളിൽ ഇത്തരം പാറകൾ കൂടുതലായി കാണപ്പെട്ടിരുന്നതിനാലാണ് ആദ്യകാല പഠനങ്ങളിൽ ചന്ദ്രന് വലിയ കാന്തികശേഷിയുണ്ടെന്ന തെറ്റിദ്ധാരണ ഉണ്ടായതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ച ഈ പഠനം വ്യക്തമാക്കുന്നത്, ചന്ദ്രന് എല്ലായ്പ്പോഴും ഇത്രയും ശക്തമായ കാന്തികക്ഷേത്രം ഉണ്ടായിരുന്നില്ല എന്നാണ്. ഇത്തരം പ്രതിഭാസങ്ങൾ ഏതാനും ആയിരം വർഷങ്ങൾ മാത്രമേ നീണ്ടുനിന്നിട്ടുള്ളൂ എന്നും ബാക്കി സമയമെല്ലാം ചന്ദ്രന്റെ കാന്തികക്ഷേത്രം വളരെ ദുർബലമായിരുന്നു എന്നും പഠനം പറയുന്നു. വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യങ്ങൾ കൂടുതൽ പാറക്കല്ലുകൾ ശേഖരിക്കുന്നതോടെ ഈ സിദ്ധാന്തം പൂർണ്ണമായും സ്ഥിരീകരിക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

The post ചന്ദ്രന്റെ കാന്തിക രഹസ്യം പുറത്ത്; നിഗൂഢതകൾക്ക് ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞർ appeared first on Express Kerala.

Spread the love
See also  സോജില പാസിൽ വൻ ഹിമപാതം: ആറ് മരണം; അഞ്ച് പേർക്ക് പരിക്ക്