കേരളത്തിൽ കനത്ത ചൂട് തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക്!

കേരളത്തിൽ കനത്ത ചൂട് തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക്!

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, പാലക്കാട് ജില്ലകളിൽ ചൂട് 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയുമാണ് താപനില ഉയരാൻ സാധ്യത കല്പിക്കുന്നത്.

Also Read: ദൂരദർശനിൽ സെൻസറിങ്; കേന്ദ്രവിരുദ്ധ പരാമർശം വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് ബിനോയ് വിശ്വം പ്രസംഗം ബഹിഷ്‌കരിച്ചു

ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത്. 39.8 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതോടെ ജില്ലയിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പുനലൂരിലും സമാനമായ രീതിയിൽ 38 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിഭാഗം നിർദ്ദേശിക്കുന്നുണ്ട്.

The post കേരളത്തിൽ കനത്ത ചൂട് തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക്! appeared first on Express Kerala.

Spread the love
See also  അടുപ്പമുറപ്പിക്കാൻ വി ഡി സതീശൻ; ഖലീലുൽ തങ്ങളുമായി കൂടിക്കാഴ്ച നടത്തി