അമേരിക്കയുടെ ആറ് യുദ്ധകപ്പലുകൾ ആക്രമിച്ച് ഇറാൻ; മൂന്നെണ്ണം കടലിൽമുക്കി, മറ്റുള്ളവയിൽ വൻ തീപിടുത്തം

അമേരിക്കയുടെ ആറ് യുദ്ധകപ്പലുകൾ ആക്രമിച്ച് ഇറാൻ; മൂന്നെണ്ണം കടലിൽമുക്കി, മറ്റുള്ളവയിൽ വൻ തീപിടുത്തം

മേരിക്കയ്ക്ക് കനത്ത പ്രഹരം നൽകി ഇറാൻ്റെ വമ്പൻ ആക്രമണമാണ് ഗൾഫ് രാജ്യങ്ങളിലെ താവളങ്ങളിൽ ഇപ്പോൾ നടന്നിരിക്കുന്നത്. ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ന്റെ 84-ാമത് തരംഗത്തിന്റെ തുടർച്ചയായി, അൽ-ഷുവൈഖ് തുറമുഖത്തും ദുബായ് ബീച്ചുകളിലും കൃത്യമായ ആക്രമണങ്ങൾ നടത്തിയതായാണ് ,ഇറാൻ്റെ ഐആർജിസി നാവികസേനയെ ഉദ്ധരിച്ച് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“യുദ്ധമുഖത്തെ വിഷാദരോഗികളായ അമേരിക്കൻ സൈനികരെയും അവരുടെ തന്ത്രപരമായ ഉപകരണങ്ങളെയും ആക്രമിച്ചത് ലക്ഷ്യം കണ്ടു,” എന്നാണ്
ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്റെ പബ്ലിക് റിലേഷൻസ് ഓഫീസ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.

“ബാലിസ്റ്റിക് മിസൈലുകളും ഖാദർ 380 ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ഈ ഓപ്പറേഷനിൽ, അൽ-ഷുവൈഖ് തുറമുഖത്ത് 6 അമേരിക്കൻ ലാൻഡിംഗ് 1 ക്രാഫ്റ്റ് യൂട്ടിലിറ്റി (LCU) ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട്. ഫീൽഡ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഈ യുദ്ധക്കപ്പലുകളിൽ 3 എണ്ണം ഇടിച്ചതിന് ശേഷം കടലിൽ മുങ്ങിയെന്നും, ബാക്കിയുള്ളവ കത്തിക്കൊണ്ടിരിക്കുകയാണെന്നും ഇറാൻ്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.

Also Read: യുദ്ധം ഇറാന് വൻ നേട്ടമാകുന്നു, അമേരിക്കയുടെ താഡ് സംവിധാനങ്ങൾ പരക്കെ തകർന്നു, ചുങ്കം വഴിയും നേട്ടം

അതേസമയം തന്നെ, ഈ ബീച്ചിലെ അമേരിക്കൻ ഡ്രോൺ യൂണിറ്റിലെ സൈനികരുടെ ഒത്തുചേരൽ കേന്ദ്രങ്ങൾക്കും ദുബായിൽ അവർ താമസിക്കുന്ന ഒരു ഹോട്ടലിനും നേരെ ചാവേർ ഡ്രോണുകൾ ഉപയോഗിച്ച് ഡ്രോൺ ആക്രമണങ്ങൾ നടത്തി ഈ കേന്ദ്രങ്ങൾ കൃത്യമായി ആക്രമിച്ചതായും ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്റെ പബ്ലിക് റിലേഷൻസ് ഓഫീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

“ഈ ഓപ്പറേഷനിൽ, തന്ത്രപരമായ കപ്പലുകൾ മുക്കിയതിനു പുറമേ, ധാരാളം അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു,” എന്നാണ് പ്രസ്താവനയിൽ പറയുനത്. ഇറാനുമായി യുദ്ധം ആരംഭിച്ച ശേഷം അമേരിക്കൻ ഭാഗത്ത് ഉണ്ടാകുന്ന വലിയ നാശനഷ്ടങ്ങളാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നാണ് പ്രതിരോധ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

10 വർഷം യുദ്ധം ചെയ്ത് പിടിച്ച് നിൽക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നാണ് ഇറാൻ സൈന്യം പരസ്യമായി വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കൻ സൈനികരെ സംബന്ധിച്ച് ഇത് അവരുടെ ചങ്കിടിപ്പിക്കുന്ന പ്രതികരണം തന്നെയാണ്.

Also Read: ഭൂമി ഉരുകുന്നു, സമുദ്രങ്ങൾ തിളയ്ക്കുന്നു! ലോകം ഇതുവരെ കാണാത്ത റെക്കോർഡ് ചൂടിൽ…

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് എതിരെ അമേരിക്കയുമായും ഇസ്രായേലുമായും മറ്റ് രാജ്യങ്ങൾ സഖ്യങ്ങൾ ചേർന്നാലും, ഇറാനെതിരായ ആക്രമണത്തിനായി അമേരിക്കയും ഇസ്രായേലും ചെങ്കടൽ ഉപയോഗിക്കാൻ തുനിഞ്ഞാലും, ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ഹൂതികൾ കൂടി യുദ്ധമുഖത്ത് ഇറങ്ങിയാൽ, ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതവും സ്തംഭിക്കാനാണ് സാധ്യത.

EXPRESS VIEW

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post അമേരിക്കയുടെ ആറ് യുദ്ധകപ്പലുകൾ ആക്രമിച്ച് ഇറാൻ; മൂന്നെണ്ണം കടലിൽമുക്കി, മറ്റുള്ളവയിൽ വൻ തീപിടുത്തം appeared first on Express Kerala.

Spread the love
See also  യുഎഇയിൽ വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ! ഏപ്രിൽ ആദ്യവാരം വരെ മഴയ്ക്ക് സാധ്യത