
നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് തവനൂർ മണ്ഡലം. എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീലും യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ മണ്ഡലത്തിൽ രാഷ്ട്രീയ ചൂട് വർധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടര വർഷമായി മണ്ഡലത്തിൽ കാണാനില്ലാത്ത എം.എൽ.എയാണ് ജലീലെന്നും 15 വർഷമായി മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലെന്നും വി എസ് ജോയ് ആരോപിച്ചു.
എന്നാൽ, വികസന നേട്ടങ്ങൾ എണ്ണിക്കൊണ്ടാണ് ജലീൽ ഈ ആരോപണങ്ങളെ നേരിടുന്നത്. ചമ്രവട്ടം പദ്ധതിയുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും നിർദ്ദേശം അനുസരിക്കാതിരിക്കുന്നത് നന്ദികേടാകുമെന്നതിനാലാണ് വീണ്ടും അങ്കത്തിനിറങ്ങുന്നതെന്നും കെ ടി ജലീൽ വ്യക്തമാക്കി.
The post തവനൂരിൽ പോരാട്ടച്ചൂട്! ‘കാണാനില്ലാത്ത എംഎൽഎ’ എന്ന് വി എസ് ജോയ്, ‘മുഖ്യമന്ത്രി പറഞ്ഞാൽ അനുസരിക്കും’ എന്ന് കെ ടി ജലീൽ appeared first on Express Kerala.




