loader image
ഇനിയും നാല് ഭാഗങ്ങളുണ്ടല്ലോ: ‘ലോക’ കാസ്റ്റിങ്ങിനെ കുറിച്ച് ബേസിലിന്റെ ചിരിപ്പിക്കുന്ന മറുപടി

ഇനിയും നാല് ഭാഗങ്ങളുണ്ടല്ലോ: ‘ലോക’ കാസ്റ്റിങ്ങിനെ കുറിച്ച് ബേസിലിന്റെ ചിരിപ്പിക്കുന്ന മറുപടി

2025 ൽ മലയാള സിനിമയിൽ വലിയ ഓളം സൃഷ്ട്ടിച്ച ചിത്രമായിരുന്നു ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക-ചാപ്റ്റർ വൺ: ചന്ദ്ര’. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാമത്തെ ചിത്രമായിരുന്നു ലോക. ആഗോളതലത്തിൽ 300 കോടി രൂപ കളക്ഷൻ നേടിയ ചിത്രം മലയാള സിനിമയുടെ അഭിമാനമായി മാറിയിരുന്നു. ചന്ദ്രയായ് വന്ന കല്യാണി പ്രിയദർശന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഒരു രസകരമായ വിവരമാണ് കല്യാണി പങ്കുവെച്ചിരിക്കുന്നത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച റൗണ്ട്ടേബിൾ ചർച്ചയിൽ സംസാരിക്കവെയാണ്, ‘ലോക’യിലെ ഒരു പ്രധാന കഥാപാത്രത്തിലേക്ക് ആദ്യം ബേസിൽ ജോസഫിനെ ആലോചിച്ചിരുന്നുവെന്ന് കല്യാണി വെളിപ്പെടുത്തിയത്. ചിത്രത്തിൽ നസ്ലെൻ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രത്തിലേക്ക് ബേസിലിനെ ആണ് ആദ്യം കാസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് ഡേറ്റ് പ്രശ്നങ്ങളെത്തുടർന്നാണ് ആ വേഷം നസ്ലെനിലേക്ക് എത്തിയത്.

Also Read: ആ സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടു: കിച്ച സുദീപ്

‘ഈ സിനിമ ഞാൻ ചെയ്യണമെന്ന് എന്നോട് ആദ്യം പറഞ്ഞത് ബേസിൽ ആണ്. തുടക്കത്തിൽ ലോകയിലെ ഒരു കഥാപാത്രം ചെയ്യാനിരുന്നത് ബേസിൽ ആയിരുന്നു. പക്ഷേ അദ്ദേഹത്തിന് ഡേറ്റ് ലഭിച്ചില്ല,’ എന്നാണ് കല്യാണി പറഞ്ഞത്. ഇതിന് മറുപടിയായി, ‘ഇനിയും നാല് ഭാഗങ്ങൾ വരാനുണ്ടല്ലോ, അതിൽ ഏതിലെങ്കിലും വരുമല്ലോ’ എന്നായിരുന്നു ബേസിലിന്റെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം.

See also  ശബരിമല യുവതീപ്രവേശനം! സർക്കാർ ഉചിതമായ തീരുമാനമെടുക്കും; എം.എ. ബേബി

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ ചിത്രം, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള ചിത്രം, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ചിത്രം, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള സിനിമ തുടങ്ങിയ നിരവധി റെക്കോർഡുകളാണ് ചിത്രം സ്വന്തമാക്കിയത്.

Also Read: ഐഎഫ്എഫ്കെ 7-ാം ദിനം; ക്ലൈമാക്സിലേക്ക്!

അഞ്ച് ഭാഗങ്ങളിലായി ഇറക്കാൻ നിൽക്കുന്ന ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും, ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ അതിഥി വേഷങ്ങളും പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. തിയേറ്ററുകൾക്ക് പുറമെ ഒടിടിയിലും ‘ലോക’ മികച്ച പ്രതികരണമാണ് നേടുന്നത്.
The post ഇനിയും നാല് ഭാഗങ്ങളുണ്ടല്ലോ: ‘ലോക’ കാസ്റ്റിങ്ങിനെ കുറിച്ച് ബേസിലിന്റെ ചിരിപ്പിക്കുന്ന മറുപടി appeared first on Express Kerala.

Spread the love

New Report

Close