
പാലക്കാട്: പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് ജനവിധി തേടുന്ന പി.കെ. ശശിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. “ചരിത്രം വഞ്ചകന്മാരെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അവരെ എക്കാലത്തും ഒറ്റപ്പെടുത്തിയിട്ടേയുള്ളൂ” എന്നും അദ്ദേഹം പറഞ്ഞു. ആ ഒറ്റപ്പെടൽ വഞ്ചകർ വരുംദിവസങ്ങളിൽ ശരിയായ രീതിയിൽ അനുഭവിക്കാൻ പോകുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിനെ പരിഹസിക്കാനും ബഹുജനങ്ങളെ അവമതിക്കാനും തുനിയുന്ന ഒരാളും ചരിത്രത്തിൽ രക്ഷപ്പെട്ടിട്ടില്ല. വഞ്ചകർക്ക് ചരിത്രം സർട്ടിഫിക്കറ്റ് നൽകില്ല. സിപിഐഎം പുറത്താക്കിയ ഒരാളെ സ്ഥാനാർത്ഥിയാക്കേണ്ടി വന്നത് യുഡിഎഫിന്റെ രാഷ്ട്രീയ ഗതികേടാണ് വെളിപ്പെടുത്തുന്നത്. കേന്ദ്രത്തിനെതിരെയും യുഡിഎഫിനെതിരെയും: കേരളം തകരണം എന്ന ബിജെപി നയത്തെ പാർലമെന്റിലെ യുഡിഎഫ് എംപിമാർ ചോദ്യം ചെയ്യുന്നില്ല. കേരളം രക്ഷപ്പെടരുത് എന്ന് ചിന്തിക്കുന്ന കാര്യത്തിൽ ബിജെപിയും യുഡിഎഫും ഒരേ തൂവൽ പക്ഷികളാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
Also Read: എഫ്‌സിആർഎ ഭേദഗതി; ന്യൂനപക്ഷ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കമെന്ന് രമേശ് ചെന്നിത്തല
മാർച്ച് 5-ന് സി.പി.ഐ.എമ്മുമായും ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവുമായും തെറ്റിപ്പിരിഞ്ഞാണ് പി.കെ. ശശി പാർട്ടി വിട്ടത്. പിന്നാലെ പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയാണ് അദ്ദേഹം ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയത്.
The post വഞ്ചകന്മാരെ ചരിത്രം ഒറ്റപ്പെടുത്തും; പി.കെ. ശശിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.



