മമതയെ നേരിടാൻ സുവേന്ദു അധികാരി; ബംഗാളിൽ 144 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മമതയെ നേരിടാൻ സുവേന്ദു അധികാരി; ബംഗാളിൽ 144 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 144 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്, ഫാഷൻ ഡിസൈനറും എംഎൽഎയുമായ അഗ്നിമിത്ര പോൾ, നടൻ രുദ്രാനിൽ ഘോഷ്, മാധ്യമപ്രവർത്തകനും മുൻ രാജ്യസഭാംഗവുമായ സ്വപൻ ദാസ്ഗുപ്ത, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ഡിണ്ഡ തുടങ്ങിയവർ ആദ്യപട്ടികയിലുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി ഇത്തവണ രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടും. സ്വന്തം തട്ടകമായ നന്ദിഗ്രാമിന് പുറമെ, മമതയുടെ മണ്ഡലമായ ഭവാനിപുരിലും സുവേന്ദു കളത്തിലിറങ്ങുന്നത് ദേശീയ ശ്രദ്ധയാകർഷിക്കുകയാണ്. 2021-ൽ 1956 വോട്ടുകൾക്കാണ് നന്ദിഗ്രാമിൽ മമത പരാജയപ്പെട്ടത്. ഏപ്രിൽ 23, 29 തീയതികളിലായി ഇത്തവണ രണ്ടുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മേയ് നാലാം തീയതിയാണ് വോട്ടെണ്ണൽ.

The post മമതയെ നേരിടാൻ സുവേന്ദു അധികാരി; ബംഗാളിൽ 144 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി appeared first on Express Kerala.

Spread the love
Scroll to Top