ഒമാനിൽ പ്രളയഭീതി; അണക്കെട്ടുകൾ നിറഞ്ഞൊഴുകുന്നു, വാദികൾ മുറിച്ചുകടക്കരുതെന്ന് മുന്നറിയിപ്പ്

ഒമാനിൽ പ്രളയഭീതി; അണക്കെട്ടുകൾ നിറഞ്ഞൊഴുകുന്നു, വാദികൾ മുറിച്ചുകടക്കരുതെന്ന് മുന്നറിയിപ്പ്

മാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. ദക്ഷിണ അൽ ഷർഖിയ, ദക്ഷിണ അൽ ബാത്തിന മേഖലകളിൽ പെയ്ത പേമാരിയെത്തുടർന്ന് അണക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞു. പലയിടങ്ങളിലും വാദികൾ ശക്തമായതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

13 ദശലക്ഷം ഘന മീറ്റർ ശേഷിയുള്ള സൂർ പ്രളയ പ്രതിരോധ അണക്കെട്ടിൽ 60 ശതമാനത്തിലധികം വെള്ളം നിറഞ്ഞതോടെ അധിക ജലം നിയന്ത്രിതമായി പുറത്തേക്ക് വിട്ടു തുടങ്ങി. ജഅലാൻ ബനി ബു അലിയിലെ ഈ അണക്കെട്ട് അതിന്റെ പൂർണ്ണ ശേഷിയായ 715,000 ഘന മീറ്ററും കവിഞ്ഞ് നിറഞ്ഞൊഴുകുകയാണ്. റസ്റ്റാക്, നഖ്ൽ, ബർക്ക തുടങ്ങിയ മേഖലകളിലെ എല്ലാ അണക്കെട്ടുകളും നിറഞ്ഞതായാണ് റിപ്പോർട്ട്.

Also Read: ഇന്ത്യൻ രൂപയ്ക്ക് തകർച്ച! ഗൾഫ് കറൻസികൾ കരുത്താർജ്ജിക്കുന്നു, പ്രവാസികൾക്ക് പണമയക്കാൻ മികച്ച സമയം

കഴിഞ്ഞ മാർച്ച് 20 മുതൽ 28 വരെ ലഭിച്ച മഴയുടെ കണക്കുകൾ പ്രകാരം സൂറിൽ 207 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അൽ കാമിൽ വാൽ വാഫിയിൽ 172 മില്ലീമീറ്ററും ജഅലാൻ ബനി ബു ഹസനിൽ 154 മില്ലീമീറ്ററും ജഅലാൻ ബനി ബു അലിയിൽ 135 മില്ലീമീറ്ററും ലഭിച്ചു. മസീറയിൽ ഏറ്റവും കുറഞ്ഞ മഴയായി 28 മില്ലീമീറ്റർ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശക്തമായ കാറ്റും മിന്നലോടും കൂടിയ മഴ തുടരുന്ന സാഹചര്യത്തിൽ റോയൽ ഒമാൻ പോലീസ് ഗതാഗത നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. വാദികൾ മുറിച്ചു കടക്കാനോ താഴ്ന്ന പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്. പ്രധാന വാദികളായ അൽ-അബ്യദ്, അൽ-ഹൂഖൈൻ, വാദി ബനി ഔഫ് തുടങ്ങിയവയെല്ലാം ഇപ്പോൾ നിറഞ്ഞൊഴുകുകയാണ്.

The post ഒമാനിൽ പ്രളയഭീതി; അണക്കെട്ടുകൾ നിറഞ്ഞൊഴുകുന്നു, വാദികൾ മുറിച്ചുകടക്കരുതെന്ന് മുന്നറിയിപ്പ് appeared first on Express Kerala.

Spread the love
See also  ആവാസമൊരുക്കാൻ സൂര്യനല്ല, ഗുരുത്വാകർഷണം മതിയെന്ന് പഠനം! പ്രപഞ്ചത്തിന്റെ ഇരുളിലും ജീവന്റെ തുടിപ്പ്?