PUDUKAD-NEWS-PUTHUKAD-NEWS

നാട്ടിക ബീച്ചിൽ സംഘടിപ്പിച്ച കടൽത്തീര ശുചീകരണ പ്രവർത്തനം ശ്രദ്ധേയമായി.

തൃപ്രയാർ : സഹൃദയ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ എൻഎസ്എസ് സെൽ യൂണിറ്റ് നമ്പർ 316 ന്റെ നേതൃത്വത്തിൽ തൃപ്രയാർ നാട്ടിക ബീച്ചിൽ സംഘടിപ്പിച്ച കടൽത്തീര ശുചീകരണ പ്രവർത്തനം ശ്രദ്ധേയമായി. ‘മാലിന്യമുക്ത കേരളം’ എന്ന പ്രമേയത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഏകദേശം 31 വോളന്റിയർമാർ പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കടൽത്തീരത്ത് ചിതറിക്കി ടന്ന മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരിക്കുന്ന പ്രവർത്തനമാണ് വോളന്റിയർമാർ നിർവഹിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് പ്രചോദനമാകുന്ന ഒരു മാതൃകാപരമായ പ്രവർത്തനമായി ഇത് വിലയിരുത്തപ്പെട്ടു.
പരിപാടിയുടെ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് 1-ാം വാർഡ് മെമ്പർ ശ്രീമതി “സനി രാജു ” അവർകൾ നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി. യു. വിജയ് പരിപാടിക്ക് നേതൃത്വം നൽകി. എൻഎസ്എസ് ലീഡർ ദിയ ജോയ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വോളന്റിയർമാരുടെ കൂട്ടായ പരിശ്രമം സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകുന്നതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Spread the love
See also  ക്ഷേമ പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും..1070 കോടി അനുവദിച്ചു..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top