ബിസിസിഐ ഭരണസമിതി തിരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷൻ സന്ദർശിച്ച് വ്യവസായ മന്ത്രി

ബിസിസിഐ ഭരണസമിതി തിരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷൻ സന്ദർശിച്ച് വ്യവസായ മന്ത്രി

മനാമ: ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബിസിസിഐ) 31-ാമത് ഭരണസമിതിയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കവെ, സഖിറിലെ എക്സിബിഷൻ സെന്ററിലെ പോളിങ് സ്റ്റേഷൻ സന്ദർശിച്ച് വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദേൽ ഫഖ്‌റോ. ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ നേരിട്ട് വിലയിരുത്താനാണ് മന്ത്രി എത്തിയത്.

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കരുത്തായി വർത്തിക്കുന്ന ചേംബറിന്റെ പ്രവർത്തനങ്ങളെയും രാജ്യത്തിന്റെ സമഗ്ര വികസനത്തിൽ ബിസിസിഐ നൽകുന്ന സമാനതകളില്ലാത്ത സംഭാവനകളെയും മന്ത്രി പ്രശംസിച്ചു. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും മാർഗനിർദേശപ്രകാരം സർക്കാർ ചേംബറുമായി പുലർത്തുന്ന തന്ത്രപരമായ പങ്കാളിത്തം അദ്ദേഹം എടുത്തുപറഞ്ഞു.

Also Read: ബഹ്‌റൈൻ അൽബ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും മേൽനോട്ട സമിതിയെയും മന്ത്രി അഭിനന്ദിച്ചു. ബിസിനസ് സമൂഹം വലിയ ആവേശത്തോടെ വോട്ടെടുപ്പിൽ പങ്കുചേരുന്നത് രാജ്യത്തെ സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ അവർക്കുള്ള ഉത്തരവാദിത്തബോധമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്ദർശന വേളയിൽ വിവിധ സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി, ബിസിനസ് മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ ഉറപ്പുനൽകുകയും എല്ലാവർക്കും വിജയാശംസകൾ നേരുകയും ചെയ്തു.

The post ബിസിസിഐ ഭരണസമിതി തിരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷൻ സന്ദർശിച്ച് വ്യവസായ മന്ത്രി appeared first on Express Kerala.

Spread the love
Scroll to Top