സൗദിയിൽ കുടുങ്ങിയ സന്ദർശക വിസക്കാർക്ക് ആശ്വാസം; പിഴയില്ലാതെ മടങ്ങാൻ ഏപ്രിൽ 18 വരെ സമയം

സൗദിയിൽ കുടുങ്ങിയ സന്ദർശക വിസക്കാർക്ക് ആശ്വാസം; പിഴയില്ലാതെ മടങ്ങാൻ ഏപ്രിൽ 18 വരെ സമയം

ശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത്, സന്ദർശക വിസ കാലാവധി കഴിഞ്ഞ് സൗദി അറേബ്യയിൽ കുടുങ്ങിയവർക്കായി പ്രത്യേക ഇളവുകളും നിർദ്ദേശങ്ങളുമായി സൗദി പാസ്‌പോർട്ട് വിഭാഗം (ജവാസത്ത്) രംഗത്തെത്തി. യാത്രാ തടസ്സം നേരിടുന്നവർക്ക് സഹായത്തിനായി 992 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 25-നോ അതിനുശേഷമോ കാലാവധി തീർന്ന സന്ദർശക, ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വീസകൾ ഉള്ളവർക്ക് വിസ കാലാവധി നീട്ടിനൽകാൻ സൗദി ഭരണകൂടം നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഈ ഇളവുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹോട്ട്‌ലൈൻ സേവനവും ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: യുഎഇയിൽ മഴയ്ക്ക് ശമനം; വാഹനങ്ങൾ നന്നാക്കാനും ശുചീകരണത്തിനുമായി വൻ തിരക്ക്, വർക്ക്ഷോപ്പുകൾ സജീവം

കാലാവധി കഴിഞ്ഞ വിസയുള്ളവർക്ക് പിഴയോ മറ്റ് ഫീസുകളോ കൂടാതെ തന്നെ കാലാവധി ദീർഘിപ്പിക്കാനോ അല്ലെങ്കിൽ അന്താരാഷ്ട്ര തുറമുഖങ്ങൾ വഴി രാജ്യം വിടാനോ സാധിക്കുമെന്ന് ജവാസത്ത് വ്യക്തമാക്കി. എന്നാൽ, പിഴ നടപടികൾ ഒഴിവാക്കുന്നതിനായി ഇത്തരത്തിലുള്ളവർ ഏപ്രിൽ 18-ന് മുൻപായി രാജ്യം വിടണമെന്ന് ഉദ്യോഗസ്ഥർ പ്രത്യേകം അഭ്യർത്ഥിച്ചു.

ഫെബ്രുവരിയിൽ കാലാവധി അവസാനിച്ച സന്ദർശക വീസയുള്ളവർക്ക് അബ്ഷിർ ) പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി കാലാവധി നീട്ടാൻ സൗകര്യമുണ്ട്. അപേക്ഷ സമർപ്പിച്ച് നിശ്ചിത ഫീസ് അടയ്ക്കുന്നവർക്ക് ഏപ്രിൽ 18 വരെ കാലാവധി ലഭിക്കുമെന്നും പാസ്‌പോർട്ട് വിഭാഗം അറിയിച്ചു.

The post സൗദിയിൽ കുടുങ്ങിയ സന്ദർശക വിസക്കാർക്ക് ആശ്വാസം; പിഴയില്ലാതെ മടങ്ങാൻ ഏപ്രിൽ 18 വരെ സമയം appeared first on Express Kerala.

Spread the love
Scroll to Top