ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച ഉച്ച മുതൽ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിലും കാലാവസ്ഥ മോശമായി തുടരുമെന്നും വാരാന്ത്യത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
മോശം കാലാവസ്ഥ ശനിയാഴ്ചയും ഞായറാഴ്ചയും തുടരും വെള്ളിയാഴ്ച രാവിലെയാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. എങ്കിലും മേഘ രൂപീകരണം സജീവമായതിനാൽ ശനി, ഞായർ ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റും കാഴ്ചപരിധി കുറയുന്നതും യാത്രക്കാർക്ക് വെല്ലുവിളിയാകുന്നുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Also Read: ആകാശത്ത് വർണ്ണവിസ്മയം; പുതുവർഷത്തെ വരവേൽക്കാൻ ഷാർജ ഒരുങ്ങി
വീട്ടിലിരുന്ന് ജോലി, യാത്രകൾക്ക് നിയന്ത്രണം
മോശം കാലാവസ്ഥ കണക്കിലെടുത്ത് വെള്ളിയാഴ്ച പല സ്ഥാപനങ്ങളും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Work from Home) അനുമതി നൽകിയിട്ടുണ്ട്. റോഡുകളിലെ വെള്ളക്കെട്ടും കാറ്റും അപകടങ്ങൾക്ക് കാരണമായേക്കാമെന്നതിനാലാണ് മുൻകരുതലുകൾ കർശനമാക്കിയത്.
The post യുഎഇയിൽ കനത്ത മഴ തുടരുന്നു; വാരാന്ത്യത്തിലും ജാഗ്രതാ നിർദ്ദേശം appeared first on Express Kerala.



