സൂപ്പർ ലീഗ് കേരളയിൽ ഇന്ന് ‘പൂരപ്പറമ്പ്’; കിരീടത്തിനായി കണ്ണൂരും തൃശൂരും! പന്തുരുളാൻ മണിക്കൂറുകൾ മാത്രം

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് ‘പൂരപ്പറമ്പ്’; കിരീടത്തിനായി കണ്ണൂരും തൃശൂരും! പന്തുരുളാൻ മണിക്കൂറുകൾ മാത്രം

കണ്ണൂർ: ഒരു മാസത്തിലേറെ നീണ്ടുനിന്ന കേരളത്തിന്റെ സ്വന്തം ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശം. സൂപ്പർ ലീഗ് കേരളയുടെ കന്നിക്കിരീടം ആര് ചൂടുമെന്നറിയാൻ ഫുട്ബോൾ ലോകം ഇന്ന് കണ്ണൂരിലേക്ക് ഉറ്റുനോക്കുകയാണ്. ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ കണ്ണൂർ വാരിയേഴ്‌സും തൃശൂർ മാജിക് എഫ്‌സിയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് ഈ മഹാപോരാട്ടം തുടങ്ങുക.

കന്നിക്കിരീടം ആർക്ക്?

സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് ടീമുകളാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ആര് ജയിച്ചാലും സൂപ്പർ ലീഗ് കേരളയ്ക്ക് ഒരു പുത്തൻ ചരിത്രവും പുതിയ ജേതാക്കളുമുണ്ടാകും. സെമി ഫൈനലിൽ കരുത്തരായ കാലിക്കറ്റ് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് കണ്ണൂർ വാരിയേഴ്സ് ഫൈനൽ ടിക്കറ്റെടുത്തത്. മറുവശത്ത്, ശക്തരായ മലപ്പുറം എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് തൃശൂർ വരുന്നത്.

Also Read: മുംബൈ ഇന്ത്യൻസ് വീണ്ടും പേടിസ്വപ്നമാകും! അശ്വിൻ പ്രവചിച്ച ഐപിഎല്ലിലെ നാല് കരുത്തർ ഇതാ

തീപാറും പോരാട്ടം; കണ്ണൂർ vs തൃശൂർ

മലയാളി താരം സിനാന്റെ ഗോളടി മികവിലാണ് കണ്ണൂരിന്റെ പ്രധാന പ്രതീക്ഷ. ഒപ്പം അഡ്രിയാനോയും കരീം സംബുവും ചേരുന്നതോടെ കണ്ണൂരിന്റെ മുന്നേറ്റ നിര അതീവ അപകടകാരികളാകുന്നു. എന്നാൽ ഇതിനെ നേരിടാൻ തൃശൂരിന്റെ പക്കൽ ‘ഗോൾ മെഷീൻ’ മാർക്കസ് ജോസപ്പുണ്ട്. ആദ്യ മത്സരങ്ങളിൽ മങ്ങിനിന്നെങ്കിലും സെമിയിൽ ഹാട്രിക് ഗോളുകളുമായി വിശ്വരൂപം പൂണ്ട മാർക്കസ് ജോസഫിനെ തടയുക എന്നത് കണ്ണൂർ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകും. ഇരു ടീമുകളുടെയും പ്രതിരോധ നിരയിലെ വിള്ളലുകൾ ആര് മുതലെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ വിജയം.
The post സൂപ്പർ ലീഗ് കേരളയിൽ ഇന്ന് ‘പൂരപ്പറമ്പ്’; കിരീടത്തിനായി കണ്ണൂരും തൃശൂരും! പന്തുരുളാൻ മണിക്കൂറുകൾ മാത്രം appeared first on Express Kerala.

Spread the love
See also  ശത്രുവിന്റെ പ്രതിരോധ കോട്ടയിൽ വിള്ളൽ വീഴ്ത്തി ഇറാന്റെ നീക്കം!

New Report

Close