
ചാവക്കാട്: തെരഞ്ഞെടുപ്പ് പ്രചരണം ഉത്സവമാക്കി യു ഡി എഫ് പെൺ പെട ചാവക്കാടിന്റെ വീഥികൾ കയ്യടക്കി. യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുതുവട്ടൂരിൽ നിന്നും ആരംഭിച്ച മഹിളാ കോൺഗ്രസ്സ്, വനിതാ ലീഗ് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ ചാവക്കാട് കുട്ടുങ്ങൽ ചത്വരത്തിൽ സമാപിച്ചു. മറിയം ഉമ്മൻ നേതൃത്വം നൽകിയ റാലിയിൽ സ്ഥാനാർഥി സി എച്ച് റഷീദ് വോട്ടർമാരെ അഭിവാദ്യം ചെയ്തു. ബീന രവി ശങ്കർ, ഹസീന താജുദ്ധീൻ, സുബൈദ പാലക്കൽ, ടി ഐ ആയിഷ, ഹിമ […]


