യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിൽ പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ

യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിൽ പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ

മേരിക്കയുടെ ചർച്ചാ നിർദ്ദേശങ്ങളോട് കർശന നിലപാട് വ്യക്തമാക്കി ഇറാൻ രംഗത്തെത്തി. യുദ്ധം പൂർണ്ണമായും അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചകൾക്ക് പ്രസക്തിയുള്ളൂവെന്നും, സമാധാന ശ്രമങ്ങളുടെ മറവിൽ നടത്തിയ ആക്രമണങ്ങൾ മറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. തുർക്കി വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. അതോടൊപ്പം തന്നെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇറാൻ സുരക്ഷാ കൗൺസിൽ പ്രഖ്യാപിച്ചു. കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി കൂടുതൽ കർശനമായ നടപടികളാണ് ഇനിമുതൽ ഏർപ്പെടുത്തുക.

മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടയിലും ഇന്ത്യയിലേക്കുള്ള ഇന്ധന നീക്കം തടസ്സമില്ലാതെ തുടരുന്നത് വലിയ ആശ്വാസമാണ്. ഇറാന്റെ പ്രത്യേക അനുമതിയോടെ ഹോർമുസ് കടലിടുക്ക് പിന്നിട്ട രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഉടൻ മുംബൈ, മംഗളൂരു തീരങ്ങളിൽ എത്തും. ഏകദേശം 94,000 ടൺ എൽപിജിയാണ് ഈ കപ്പലുകളിലുള്ളത്. അതേസമയം കുടുങ്ങിക്കിടക്കുന്ന ബാക്കി 18 ഇന്ത്യൻ കപ്പലുകൾക്കും ഉടൻ തന്നെ യാത്രാനുമതി ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

The post യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിൽ പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ appeared first on Express Kerala.

Spread the love
Scroll to Top