ഷാർജയിൽ തുറായ ടെലികോം കമ്പനി ആസ്ഥാനത്തിന് നേരെ ഡ്രോൺ ആക്രമണം…!

ഷാർജയിൽ തുറായ ടെലികോം കമ്പനി ആസ്ഥാനത്തിന് നേരെ ഡ്രോൺ ആക്രമണം…!

ഷാർജയിലെ തുറായ ടെലികോം കമ്പനി ആസ്ഥാനത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ആർക്കും പരിക്കേൽക്കാത്ത ഈ സംഭവത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദ്യാഭ്യാസ മേഖലയിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

യുഎഇയിലെ മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടിക്കൊണ്ട് അധികൃതർ ഉത്തരവിട്ടു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെത്തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിലാണ് ക്ലാസുകൾ ഓൺലൈനായി തുടരാൻ തീരുമാനിച്ചത്.

The post ഷാർജയിൽ തുറായ ടെലികോം കമ്പനി ആസ്ഥാനത്തിന് നേരെ ഡ്രോൺ ആക്രമണം…! appeared first on Express Kerala.

Spread the love
Scroll to Top