
ദുബായ്: ദുബായ് തീരത്ത് കുവൈത്ത് പെട്രോളിയം കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ ക്രൂഡ് ഓയിൽ ടാങ്കർ അൽ സാൽമിക്ക് നേരെ ആക്രമണം. തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിന്റെ ഉൾഭാഗം തകർന്നതായാണ് റിപ്പോർട്ടുകൾ. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിഎൽസിസി ഗണത്തിൽപ്പെട്ട കപ്പലിൽ 8 ലക്ഷം ബാരൽ എണ്ണയാണ് ഉണ്ടായിരുന്നത്. വൻതോതിൽ ക്രൂഡ് ഓയിൽ ശേഖരിച്ചിരുന്നതിനാൽ സമുദ്രത്തിൽ എണ്ണച്ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
The post ദുബായ് തീരത്ത് കുവൈത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം; വൻ എണ്ണച്ചോർച്ചയ്ക്ക് സാധ്യത appeared first on Express Kerala.




