ഹാർദിക്കിന്റെ ‘ലക്കി ചാം’; മഹീകയ്ക്ക് 1.7 കോടിയുടെ മെഴ്‌സിഡസ് സമ്മാനം

ഹാർദിക്കിന്റെ ‘ലക്കി ചാം’; മഹീകയ്ക്ക് 1.7 കോടിയുടെ മെഴ്‌സിഡസ് സമ്മാനം

ക്രിക്കറ്റ് മൈതാനത്തെ വിജയക്കുതിപ്പിന് പിന്നാലെ ജീവിതത്തിലും ആഘോഷം തുടർന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. കാമുകി മഹീക ശർമയ്ക്ക് 1.7 കോടി രൂപ വിലമതിക്കുന്ന അതിനൂതനമായ മെഴ്‌സിഡസ് ബെൻസ് വി-ക്ലാസ് കാറാണ് ഹാർദിക് സമ്മാനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വി-ക്ലാസ് മോഡലുകളിൽ ഒന്നാണിതെന്നാണ് റിപ്പോർട്ടുകൾ. പുതിയ വാഹനത്തിനൊപ്പം ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

അടുത്തിടെ 12 കോടി രൂപയുടെ ഫെരാരി 12 സിലിൻഡ്രി ഹാർദിക് സ്വന്തമാക്കിയിരുന്നു. മുംബൈയിലെ റോഡുകളിൽ സ്പീഡ് ബ്രേക്കർ മറികടക്കാൻ ലോ-ഗ്രൗണ്ട് ക്ലിയറൻസുള്ള ഫെരാരിയുമായി ഹാർദിക് നടത്തുന്ന പ്രകടനം നേരത്തെ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മെഴ്‌സിഡസ് പാണ്ഡ്യയുടെ ഗാരേജിലെത്തുന്നത്. വ്യക്തിജീവിതത്തിലെ സന്തോഷങ്ങൾക്കൊപ്പം ക്രിക്കറ്റിലും മികച്ച ഫോമിലാണ് താരം. 13 വർഷത്തെ ഐപിഎൽ ഓപ്പണിങ് മാച്ച് ശാപം മറികടന്നുകൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് ഉജ്ജ്വല വിജയം നേടി.

The post ഹാർദിക്കിന്റെ ‘ലക്കി ചാം’; മഹീകയ്ക്ക് 1.7 കോടിയുടെ മെഴ്‌സിഡസ് സമ്മാനം appeared first on Express Kerala.

Spread the love
See also  വി ഡിയല്ലാതെ മറ്റാര്; വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി
Scroll to Top