ബിഹാറിലെ നളന്ദയിലുള്ള ശീത്ല ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാൽ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.
പുലർച്ചെയുണ്ടായ അപ്രതീക്ഷിത തിരക്കിനിടയിലാണ് ദുരന്തമുണ്ടായത്. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
The post ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ട് മരണം! appeared first on Express Kerala.




