PUDUKAD-NEWS-PUTHUKAD-NEWS

പോക്സോ കേസ് പ്രതി ജയിൽചാടി; മണിക്കൂറുകൾക്കുളളിൽ പിടികൂടി ഗുരുവായൂർ പൊലീസ്

ചാവക്കാട്: സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ഗുരുവായൂർ പൊലീസ്. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാൻഡ് പ്രതിയാണ് ജയിൽ ചാടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ജയിലിലെ കേടായ എക്ഹോസ്റ്റ് ഫാൻ നന്നാക്കുന്നതിന് ഇയാളെ സെല്ലിന് പുറത്തിറക്കിയിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിൽ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതർ പ്രതിയെ കയറ്റിവിട്ടത്. കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയിൽ അധികൃതർ ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്.

Spread the love
See also  നടൻ ഭാഗ്യരാജ് അന്തരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top